മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഫാ. സ്റ്റാൻ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈകോടതി ഉത്തരവ്. സ്വാമിയുടെ ഇഷ്ടപ്രകാരം സ്വന്തം െചലവിൽ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കാണ് മാറ്റുന്നത്. 84 കാരനായ സ്റ്റാൻ സ്വാമിക്ക് പരിചരണത്തിന് ജീവനക്കാരനെ നിർത്താനും അദ്ദേഹത്തെ സന്ദർശിക്കാൻ ഫാ. ഫ്രാസർ മസ്കരാനെസിനെ അനുവദിക്കാനും കോടതി ആവശ്യപ്പെട്ടു. ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി സ്റ്റാൻ സ്വാമി നൽകിയ ജാമ്യ ഹരജിയിൽ ജസ്റ്റിസുമാരായ എസ്. എസ്. ഷിണ്ഡെ, എൻ. ആർ. ബോർകർ എന്നിവരടങ്ങിയ ബേഞ്ചിേന്റതാണ് ഉത്തരവ്.
ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കിൽ ജയിലിൽ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും സ്റ്റാൻ സ്വാമി ഒരാഴ്ച മുമ്പ് കോടതിയോടു പറഞ്ഞിരുന്നു. ജെ.ജെ ആശുപത്രിയിലേക്കു മാറ്റട്ടെയെന്ന് ജഡ്ജി വിഡിയോ കോൺഫറൻസിനിടെ ചോദിച്ചപ്പോഴായിരുന്നു ഇത്. അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറാൻ തയാറാണെന്ന് വെള്ളിയാഴ്ച അഭിഭാഷകൻ മിഹിർ ദേശായ് കോടതിയെ അറിയിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എൻ.െഎ.എ എതിർത്തു. െചലവ് സ്വാമി വഹിക്കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്റ്റാൻ സ്വാമിയുടെ പ്രായവും ജെ.ജെ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വിദഗ്ധ പാനൽ നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.