ഹരജിക്കൊപ്പം ആക്ഷേപകരമായ ഫോട്ടോകൾ സമർപ്പിച്ചു; അഭിഭാഷകന് 25,000 രൂപ പിഴ ചുമത്തി ബോംബെ ഹൈകോടതി

മുംബൈ: ഒരാൾക്കെതിരായ ബലാൽസംഗക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കൊപ്പം ആക്ഷേപകരമായ ഫോട്ടോകൾ സമർപ്പിച്ചതിന് അഭിഭാഷകന് ബോംബെ ഹൈകോടതി 25,000 രൂപ പിഴ ചുമത്തി. ഇത്തരം ഫോട്ടോൾ ഫോട്ടോകൾ ഹർജിക്കൊപ്പം നൽകുമ്പോൾ ഹരജിക്കാരന്റെ അഭിഭാഷകൻ വിവേചനാധികാരം ഉപയോഗി​ച്ചില്ലെന്ന് ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒരു ഉത്തരവിൽ നിരീക്ഷിച്ചു.

ബലാത്സംഗ കേസിൽ എഫ്.ഐ.ആറും കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ചിത്രങ്ങൾ കണ്ടത്.

''ഈ ഹരജി രജിസ്‌ട്രിക്ക് മുമ്പാകെ ഫയൽ ചെയ്യപ്പെടുന്നുവെന്നും വിവിധ വകുപ്പുകൾ മുഖേന പ്രചരിപ്പിക്കപ്പെടുന്നുവെന്നും ഫോട്ടോഗ്രാഫുകളിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളെ തുറന്നുകാട്ടുന്നുവെന്നും അഭിഭാഷകർ മനസ്സിലാക്കുന്നില്ല'' -കോടതി വിലയിരുത്തി.

അത്തരം ഫോട്ടോഗ്രാഫുകൾ ചേർക്കുന്നത് കക്ഷികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹരജി പകർപ്പിൽ നിന്ന് ഇത് ഉടൻ നീക്കം ചെയ്യാനും കോടതി അഭിഭാഷകനോട് നിർദേശിച്ചു. ഒക്ടോബർ ഏഴിന് നടന്ന വിധിയുടെ പകർപ്പ് ഇന്നാണ് ലഭിച്ചത്.

Tags:    
News Summary - Bombay high court fines lawyer rs. 25,000 for submitting objectionable photos with plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.