മുംബൈ: എതിർശബ്ദമുയർത്തുന്നവരെെയല്ലാം ഇല്ലാതാക്കുന്ന രീതി അപകടകരവും രാജ്യത്തിെൻറ യശസ്സിന് കളങ്കമേൽപിക്കുന്നതുമാണെന്ന് ബോംബെ ഹൈകോടതി. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാഭോൽകർ എന്നിവരുെട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയുടെ മേൽനോട്ടമുണ്ടാകണമെന്ന് അഭ്യർഥിച്ച് സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ ജഡ്ജിമാരായ എസ്.സി. ധർമാധികാരി, ഭാരതി ധാൻഗ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇൗ നിരീക്ഷണം നടത്തിയത്.
‘‘ലിബറൽ കാഴ്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കുമൊന്നും ബഹുമാനം നൽകപ്പെടുന്നില്ല. ഇത്തരക്കാരെല്ലാം ലക്ഷ്യമാക്കപ്പെടുകയാണ്. ചിന്തകർ മാത്രമല്ല, ലിബറൽ കാഴ്ചപ്പാടുള്ള വ്യക്തികളെയും സംഘടനകളെയുമെല്ലാം ആക്രമികൾ ലക്ഷ്യംവെക്കുന്നു. എതിർക്കുന്നവരെല്ലാം ഇല്ലാതാക്കുന്ന രീതി അപകടകരമാണ്. രാജ്യത്തിെൻറ യശസ്സിന് യോജിച്ചതല്ല ഇത്’’ -കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.