മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​​മ്മൈ, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ എന്നിവരോടൊപ്പം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഡ​ൽ​ഹി​യി​ൽ വാർത്താസമ്മേളനം നടത്തുന്നു

കർണാടക - മഹാരാഷ്ട്ര അതിർത്തി തർക്കം: സുപ്രീംകോടതിവിധി വരുന്നതുവരെ കാത്തിരിക്കണം -അമിത് ഷാ

ബംഗളൂരു: കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ സുപ്രീംകോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിവരുന്നതുവരെ അവകാശവാദം ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രിമാർ ഉറപ്പുനൽകിയതായും അമിത്ഷാ പറഞ്ഞു.

ഇരുസംസ്ഥാനങ്ങളിലും ക്രമസമാധാനപ്രശ്നങ്ങളുണ്ടാകാതിരിക്കാനും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കും. സംസ്ഥാനങ്ങൾ തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും മൂന്നു മന്ത്രിമാർ വീതം ഒരുമിച്ചിരുന്ന് പരിഹരിക്കും.

ക്രമസമാധാനനില മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കുന്നതിനാൽ സാധാരണക്കാർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാകില്ല.ഇരുസംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാർട്ടികൾ വിഷയം തീവ്രമാക്കാൻ ശ്രമിക്കരുതെന്നും അമിത് ഷാ പറഞ്ഞു. 1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതുമുതൽ അയൽസംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കം ഉണ്ട്.

ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഗ്രാമങ്ങളാണ്. ഇത് തങ്ങളുടെ അധീനതയിൽ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം.1956ലെ സ്റ്റേറ്റ് റെകഗ്നിഷൻ നിയമം നടപ്പാക്കിയതിനുശേഷം കർണാടകയുമായുള്ള അതിർത്തി പുനനിർണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. അതിർത്തി തർക്കം ഈയടുത്ത് സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.

Tags:    
News Summary - Border dispute: should wait till the Supreme Court's verdict - Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.