അതിർത്തി സംഘർഷം: ഹിമന്ത്​ ബിശ്വ ശർമ്മക്കെതിരായ എഫ്​.ഐ.ആർ റദ്ദാക്കിയേക്കും

ഗുവാഹത്തി: അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട്​ അസം മുഖ്യമ​ന്ത്രി ഹിമന്ത്​ ബിശ്വ ശർമ്മക്കെതിരെ രജിസ്റ്റർ ചെയ്​ത കേസ്​ റദ്ദാക്കിയേക്കും. മിസോറാം ചീഫ്​ സെക്രട്ടറി ലാൽനുമാവിയ ചൗ​ങ്കോയാണ്​ ഞായറാഴ്ച ഇക്കാര്യം പറഞ്ഞത്​.

കേസെടുത്തതിനെ കുറിച്ച്​ താനോ മുഖ്യമന്ത്രി സോറാമാതങ്കയോ അറിഞ്ഞിരുന്നില്ല. കേസിൽ പുനഃപരിശോധന നടത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്​. ഇക്കാര്യം ഓഫീസർമാരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 30നാണ്​ ബിശ്വ ശർമ്മക്കും മറ്റ്​ നാല്​ മുതിർന്ന പൊലീസ്​ ഓഫീസർമാർക്കുമെതിരെ കേസെടുത്തത്​. കൊലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്​.

അന്വേഷണവുമായി സഹകരിക്കാമെന്നും എന്നാൽ, നിഷ്​പക്ഷമായ ഏജൻസി അന്വേഷണം നടത്തണമെന്നും അസം മുഖ്യമന്ത്രി ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേസ്​ പിൻവലിക്കാനുള്ള നീക്കം. അതിർത്തി സംഘർഷത്തിൽ അസം പൊലീസിലെ ആറ്​ പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Border row: Mizoram likely to withdraw FIR against Assam CM Himanta Biswa Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.