അൻമോൽ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം

ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സുഹൃത്തും സഹപാഠിയുമായ കുറ്റവാളി ഗോൾഡി ബ്രാറുമായി ചേർന്ന് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്താൻ അൻമോൽ ബിഷ്ണോയി ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എ പറയുന്നത്.

മുംബൈ പൊലീസ് ബിഷ്ണോയി സംഘാംഗങ്ങളെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ബാബ സിദ്ദീഖിയെ കൊന്ന സംഘത്തിലെ മൂന്ന് ഷൂട്ടർമാരുമായി അൻമോൽ മെസ്സേജിങ് ആപ് വഴി ബന്ധപ്പെടുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ബാബ സിദ്ദീഖിയുടെയും മകന്‍റെയും ചിത്രങ്ങൾ അൻമോൽ ബിഷ്ണോയിയാണ് കൊലയാളികൾക്ക് അയച്ചുകൊടുത്തതെന്നും പൊലീസ് പറയുന്നു.

നേരത്തെ, സൽമാൻ ഖാനെതിരെ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. 18 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഏപ്രിലിൽ ഇയാൾക്കായി മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Tags:    
News Summary - bounty of 10 lakh on Lawrence Bishnoi brother Anmol Bishnoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.