ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരൻ മരിച്ചു

ഭോപാൽ: മധ്യപ്രദേശിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരൻ മരിച്ചു. മൊബൈലിൽനിന്ന് ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാർജറിൽ ഘടിപ്പിച്ച് ചാർജ് ചെയ്യുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

കുട്ടിയുടെ മുഖത്തും നെഞ്ചിലുമാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

മാർച്ചിൽ ഹൈദരാബാദിൽ സ്കൂട്ടർ യാത്രക്കിടെ മൊബൈൽ ഫോൺ പെട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റിരുന്നു.

Tags:    
News Summary - boy dies after cellphone battery explodes-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.