കാഡ്​ബറി ഉത്​പന്നങ്ങളിൽ ഹലാൽ ബീഫെന്ന്​​​, ട്വിറ്ററിൽ ബഹിഷ്​കരണാഹ്വാനം; വിശദീകരണവുമായി കമ്പനി

ബ്രിട്ടീഷ്​ കമ്പനിയായ കാഡ്​ബറിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്​. ഇത്തവണ വിഷയം ബീഫാണ്​. കാഡ്​ബറി നിർമിക്കുന്ന ചോക്ക്​ലേറ്റി​െൻറ ചേരുവകളിൽ ഹലാൽ ബീഫ്​ അടങ്ങിയിട്ടുണ്ടെന്ന്​ കാട്ടിയാണ്​ ട്വിറ്ററിൽ ബ്രാൻഡിനെ ബഹിഷ്​കരിക്കാനുള്ള ആഹ്വാനങ്ങൾ ഉയരുന്നത്​​​.


ചോക്ലേറ്റിൽ ജലാറ്റിൻ അടങ്ങിയിട്ടുണ്ടെന്നും ഹലാൽ സർട്ടിഫിക്കറ്റുള്ള ജലാറ്റിൻ ഗോമാംസത്തിൽ നിന്ന്​ ഉൽപ്പാദിപ്പിക്കുന്നതുമാണെന്ന്​ പറയുന്ന ഒരു സ്​ക്രീൻഷോട്ട്​ ട്വിറ്ററിൽ പ്രചരിച്ചതോടെയാണ്​ വിവാദങ്ങൾക്ക്​ തുടക്കമാവുന്നത്​. ''വെജിറ്റേറിയൻമാരോടാണ്​... തങ്ങളുടെ ഉത്​പന്നങ്ങളിൽ ഹലാൽ ബീഫ്​ അടങ്ങിയിട്ടുണ്ടെന്ന്​ കാഡ്​ബറി സമ്മതിച്ചിട്ടുണ്ട്​... നിങ്ങളുടെ അറിവിലേക്കായി പറയുന്നതാണ്​... കഴിക്കലും കഴിക്കാതിരിക്കലും നിങ്ങളുടെ ചോയ്​സ്​. - ട്വിറ്ററിൽ ചിത്രം പങ്കുവെച്ച വ്യക്​തി അടിക്കുറിപ്പായി എഴുതി. പിന്നാ​ലെ കാഡ്​ബറി ബഹിഷ്​കരിച്ച്​ അമൂൽ ഉത്​പന്നങ്ങൾ മാത്രം വാങ്ങാൻ ആഹ്വാനവുമായി നിരവധിപേർ എത്തി.

എന്നാൽ, സംഭവത്തിൽ കാഡ്​ബറി വിശദീകരണവുമായി വന്നു. പ്രചരിക്കുന്ന സ്​ക്രീൻഷോട്ടുകൾ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന്​ അവർ വ്യക്​തമാക്കി. ഇന്ത്യയിൽ തങ്ങൾ വിൽക്കുന്ന ഉത്​പന്നങ്ങളിലൊന്നിലും ബീഫ്​ അടങ്ങിയിട്ടില്ലെന്നും കമ്പനി പറഞ്ഞു. ''ഇന്ത്യയിൽ നിർമ്മിച്ച് വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും 100 ശതമാനം വെജിറ്റേറിയൻ ആണ്. റാപ്പറിലെ പച്ച ഡോട്ട് അതിനെ സൂചിപ്പിക്കുന്നു" - ട്വിറ്ററിൽ സംശയമുന്നയിച്ച ഒരാളോട്​​ മറുപടിയായി കമ്പനി പറഞ്ഞു.

സ്‌ക്രീൻഷോട്ട് യഥാർത്ഥത്തിൽ ഒരു കാഡ്‌ബറി വെബ്‌സൈറ്റിൽ നിന്നുള്ളതാണെങ്കിലും, ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുമായി അതിന്​ ബന്ധമില്ലെന്ന് കമ്പനി പറയുന്നത്​ ശരിയാണ്. കാരണം, സ്ക്രീൻഷോട്ടിൽ കാണുന്ന വെബ്​ സൈറ്റി​െൻറ യു.ആർ.എൽ Cadbury.com.au എന്നാണ്​. കമ്പനിയുടെ ആസ്‌ട്രേലിയൻ യൂണിറ്റി​െൻറ വെബ്‌സൈറ്റാണ് അത്​ സൂചിപ്പിക്കുന്നത്​, '.au' എന്നത് ആസ്‌ട്രേലിയയ്‌ക്കായുള്ള കൺട്രി കോഡ് ടോപ്പ് ലെവൽ ഡൊമെയ്‌നാണ്. 




Tags:    
News Summary - boycott Cadbury trends on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.