ന്യൂഡല്‍ഹി: രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്‍റെ യുദ്ധകാഹളമായി ഇത്തവണ ഉൾപ്പെടുത്തിയത് 'സ്വാമിയേ ശരണമയ്യപ്പ' എന്ന ശരണമന്ത്രം. പരമ്പരാഗതമായി ഉപയോഗിക്കുന്ന ദുര്‍ഗാ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് എന്നിവക്കൊപ്പമാണ് 'സ്വാമിയേ ശരണമയ്യപ്പ'യും ഉള്‍പ്പെടുത്തിയത്.
ജനുവരി 15ന് ഡല്‍ഹിയില്‍ നടന്ന 73-ാമത് കരസേനാ ദിനാചരണത്തിന് ഡൽഹിയിൽ നടന്ന പരേഡിലും ബ്രഹ്‌മോസിന്‍റെ യുദ്ധകാഹളം 'സ്വാമിയേ ശരണമയ്യപ്പ' മന്ത്രമായിരുന്നു. ക്യാപ്റ്റൻ ഖമറുൽ സമനായിരുന്നു റിപ്പബ്ലിക് ദിന പരേഡിൽ ബ്രഹ്‌മോസ് മിസൈൽ റെജിമെന്‍റിനെ നയിച്ചത്.
കരയിൽ നിന്നും ആകാശത്തു നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്. ഓപറേഷന്‍ മേഘദൂത്, ഓപറേഷന്‍ വിജയ്, ഓപറേഷന്‍ പരാക്രം എന്നിവയില്‍ ബ്രഹ്‌മോസ് റജിമെന്‍റ് പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.