നവവധു കൂടുതൽ സമയം വാട്​​സ്​ആപിലെന്ന്​; വരൻ വിവാഹത്തിൽ നിന്ന്​ പിന്മാറി

ല​ഖ്​​നോ: ന​വ​വ​ധു കൂ​ടു​ത​ൽ സ​മ​യം വാ​ട്​​​സ്​​ആ​പ്​ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ ജി​ല്ല​യി​ലാ​ണ്​ വി​ചി​ത്ര​മാ​യ സം​ഭ​വം.

വി​വാ​ഹ​ത്തി​ന്​ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി വ​ര​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ വി​വാ​ഹ​ത്തി​ന്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ വ​ര​​​​​െൻറ പി​താ​വ്​ ഫോ​ണി​ൽ അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. എ​ന്നാ​ൽ, വ​ര​​​​​െൻറ കു​ടും​ബം കൂ​ടു​ത​ൽ സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്​ യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്ന്​ വ​ധു​വി​​​​​െൻറ പി​താ​വ്​ ഉ​റോ​ജ്​ മെ​ഹ​ന്ദി പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഫ​ക്കൗ​ർ​പു​ര​യി​ലെ ഖ​മ​ർ ഹൈ​ദ​റി​​​​​െൻറ മ​ക​നാ​ണ്​ വ​ര​ൻ. വ​ര​നും സം​ഘ​വും എ​ത്താ​ൻ വൈ​കി​യ​പ്പോ​ൾ വി​ളി​ച്ച​പ്പോ​ഴാ​ണ്​ വി​വാ​ഹ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ച​തെ​ന്ന്​ വ​ധു​വി​​​​​െൻറ പി​താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - Bride accused of being whatsApp addict, wedding cancelled- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.