ചണ്ഡിഗഢ്: 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ‘ചരിത്ര നായകൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിഗേഡിയർ കുൽദീപ് സിങ് ചാന്ദ്പുരി നിര്യാതനായി. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് 78 വയസ്സായിരുന്നു.
പാകിസ്താനുമായുള്ള യുദ്ധത്തിൽ രാജസ്ഥാനിലെ താർ മരുഭൂമിയിലെ ‘ലോംഗെവാല’ എന്ന സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ ശക്തരായ പാക് ടാങ്ക് റെജിമെൻറിനെ മുഴുവനായി എതിരിട്ട് തോൽപിച്ചതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി രാഷ്ട്രം ‘മഹാവീരചക്ര’ നൽകി ആദരിച്ചു. 1977ൽ ലോംഗെവാല ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ‘ബോർഡർ’ എന്ന ഹിന്ദി സിനിമയിൽ പ്രമുഖ നടൻ സണ്ണി ഡിയോളാണ് ചാന്ദ്പുരിയെന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.