ഗുരുഗ്രാം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഫേസ്ബുക്ക് ഫ്രണ്ടും സഹോദരനുമടക്കം 25 പേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു. കോവിഡ് വ്യാപകമായി പടരുന്നതിനിടയിൽ മെയ് 3 നാണ് തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊടുംക്രൂരത നടന്നത്. സംഭവം നടന്ന് ഒമ്പത് ദിവസത്തിന് ശേഷമാണ് യുവതിക്ക് പൊലീസിൽ പരാതി നൽകാൻ പോലും കഴിഞ്ഞത്.
നാല് വർഷമായി ദില്ലിയിൽ വീട്ട് ജോലിക്കാരിയായി സേവനമനുഷ്ഠിക്കുന്ന യുവതി കഴിഞ്ഞ ജനുവരിയിലാണ് സാഗർ എന്നയാളെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. പരസ്പരം മൊബൈൽ നമ്പറുകളും കൈമാറിയിരുന്നു.
സൗഹൃദം തുടരുന്നതിനിടയിൽ യുവാവ് യുവതിയോട് വിവാഹഭ്യർത്ഥന നടത്തിയിരുന്നു. ഇതിനൊപ്പം തെൻറ മാതാപിതാക്കൾക്ക് പരിചയപ്പെടണമെന്ന് പറഞ്ഞ് സാഗർ യുവതിയോട് ഹോഡിലേക്ക് വരാൻ ആവശ്യപ്പെട്ടു.
ഇത് വിശ്വസിച്ചാണ് യുവതി മെയ് 3 ന് ഹോഡിലെത്തുന്നതും യുവാവിനെ കണ്ടുമുട്ടുന്നതും. തുടർന്ന് സാഗർ യുവതിയെ രാംഗഡ് മേഖലയിലെ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ വെച്ച് യുവാവും സഹോദരനും കൂട്ടാളികളും ചേർന്ന് മദ്യം നൽകി ബലാൽസംഗം ചെയ്യുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഇവർ യുവതിയെ ആകാശ് എന്ന ഒരാൾക്ക് കൈമാറി, അദ്ദേഹത്തിെൻറ സ്ക്രാപ്പ് ഷോപ്പിൽ വെച്ച് മറ്റ് അഞ്ച് പേരും യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു.
ബലാൽസംഗത്തിനൊപ്പം ക്രൂരമായ ശാരീരിക അക്രമത്തിന് കൂടി ഇരയായ യുവതിയുടെ നില വഷളായതോടെ ബദർപൂർ അതിർത്തിയിൽ അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി ശാരീരിക നില മെച്ചപ്പെട്ടതിനെ തുടർന്ന് മെയ് 12 നാണ് ഹസ്സൻപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സാഗറിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സ്റ്റേഷൻ ഓഫീസർ രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.