വിമത എൽ.എംഎമാർക്ക് വിപ്പ് ബാധകമാവില്ല -യെദിയൂരപ്പ

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സർക്കാർ രാജിവെക്കണമെന്ന് പ്രതിപക് ഷ േനതാവും ബി.െജ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെദിയൂരപ്പ. സർക്കാറിന് വേണ്ടത്ര ഭൂരിപക്ഷമില്ലെന്നും വിമത എൽ.എംഎമാർക്ക് വിപ്പ് ബാധകമാവില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

രാജിവെച്ച കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക നിയമസഭ സ്പീക്കറിൽ തനിക്ക് ഇപ്പോഴും പൂർണ വിശ്വാസമുണ്ട്. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - bs yeddyurappa comment about supreme court verdict-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.