യെദിയൂരപ്പ മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

ബംഗളൂരു: ബി.എസ്. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഇന്ന് ചേരുന്ന ബി.ജെ .പി പാർലമെന്‍ററി പാർട്ടി യോഗത്തിൽ യെദിയൂരപ്പയെ കക്ഷി നേതാവായി തെരഞ്ഞെടുക്കും. തുടർന്ന് ഗവർണർ വാജുഭായ് വാലയെ ക ണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. കൂടാതെ, സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം വ്യക്തമാക്കുന് ന കത്തും ഗവർണർക്ക് കൈമാറും.

നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ട് സ് വതന്ത്രന്മാർ അടക്കം 107 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. അതേസമയം, മുംബൈയിൽ കഴിയുന്ന വിമത കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എ മാർ ഇന്ന് ബംഗളൂരുവിൽ മടങ്ങിയെത്തുെമന്ന് വിവരമുണ്ട്.

ചൊവ്വാഴ്ച രാത്രി നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടിരുന്നു. ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യ​ട​ക്കം 99 പേ​ർ സർക്കാറിനെയും 105 പേ​ർ ബി.ജെ.പി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെയും പിന്തുണച്ചു.

225 അം​ഗ നി​യ​മ​സ​ഭ​യി​ൽ ചൊ​വ്വാ​ഴ്​​ച​ 20 പേ​ർ സ​ഭ​യി​ലെ​ത്തി​യി​ല്ല. പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ബി.​എ​സ്.​പി അം​ഗം എ​ൻ. മ​ഹേ​ഷ് വി​ട്ടു​നി​ന്നു. രാ​ജി​വെ​ച്ച 15 പേ​രെ കൂ​ടാ​തെ ശ്രീ​മ​ന്ത്​ പാ​ട്ടീ​ൽ, ബി. ​നാ​ഗേ​ന്ദ്ര എ​ന്നീ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രും സ​ർ​ക്കാ​റി​ന്​ പി​ന്തു​ണ പി​ൻ​വ​ലി​ച്ച കെ.​പി.​ജെ.​പി, സ്വ​ത​ന്ത്ര എം.​എ​ൽ.​എ​മാ​രും ആണ് ഹാ​ജ​രാ​കാതിരുന്നത്.

ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​ക്കാ​രാ​യ വി​മ​ത എം.​എ​ൽ.​എ​മാ​രെ എ​ന്തു​വ​ന്നാ​ലും അ​യോ​ഗ്യ​രാ​ക്കു​മെ​ന്ന്​​ കോ​ൺ​ഗ്ര​സും ജെ.​ഡി-​എ​സും വ്യക്തമാക്കിയിട്ടുണ്ട്. വി​ശ്വാ​സ ​വോ​െ​ട്ട​ടു​പ്പി​ൽ​ നി​ന്ന്​ വി​ട്ടു​നി​ന്ന​തും വി​പ്പ്​ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​നീ​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. 12 കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ​ക്കും മൂ​ന്ന്​ ജെ.​ഡി-​എ​സ്​ എം.​എ​ൽ.​എ​മാ​ർ​ക്കു​െ​മ​തി​രെ​യാ​ണ്​ ഇ​രുപാ​ർ​ട്ടി​ക​ളും സ്​​പീ​ക്ക​ർ​ക്ക്​ അ​യോ​ഗ്യ​ത ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ഇ​വ​ർ​ക്ക്​ വി​പ്പ്​ ബാ​ധ​ക​മാ​വു​മെ​ന്ന്​ ക​ഴി​ഞ്ഞ ​ദി​വ​സം സ്​​പീ​ക്ക​ർ അ​റി​യി​ച്ചി​രു​ന്നു.

ബി.​ജെ.​പി-104, കോ​ൺ​ഗ്ര​സ്-78, ജെ.​ഡി.​എ​സ്-37, കെ.​പി.​ജെ.​പി-1, സ്വ​ത​ന്ത്ര​ൻ-1, ബി.​എ​സ്.​പി-1 എന്നിങ്ങനെയായിരുന്നു ക​ർ​ണാ​ട​ക നി​യ​മ​സ​ഭയിലെ കക്ഷിനില.

Tags:    
News Summary - BS Yeddyurappa will take oath on Friday -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.