രാജി അഭ്യൂഹങ്ങൾക്കിടെ പുതിയ ട്വീറ്റുമായി യെദിയൂരപ്പ

ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ ട്വീറ്റുമായി കർണാടക മുഖ്യമന്ത്രി ബി.എസ്​.യെദിയൂരപ്പ. ആരും പ്രതിഷേധങ്ങളുടെ ഭാഗമാവരുതെന്നും പാർട്ടി അച്ചടക്കം ലംഘിക്കരുതെന്നുമാണ്​ യെദിയൂരപ്പ ആവശ്യപ്പെടുന്നത്​. മതനേതാക്കളുടേയും മുൻ കോൺഗ്രസ്​ മന്ത്രിയുടേയു​ം പിന്തുണ തനിക്കുണ്ടെന്ന സൂചന കൂടി യെദിയൂരപ്പ നൽകിയിട്ടുണ്ട്​.

ഞാനൊരു എളിയ ബി.ജെ.പി പ്രവർത്തകനാണ്​. പാർട്ടിയുടെ ആശയങ്ങളും പ്രവർത്തനരീതിയും ഉൾക്കൊണ്ട്​ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. ആരും പാർട്ടിയുടെ അച്ചടക്കം ലംഘിക്കരുത്​. പാർട്ടിയുടെ നിർദേശപ്രകാരമായിരിക്കണം എല്ലാവരുടേയും പ്രവർത്തനമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞയാഴ്ച ഡൽഹിയിലേക്ക്​ യെദിയൂരപ്പ നടത്തിയ യാത്ര പല അഭ്യഹങ്ങൾക്കും കാരണമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ​െയദിയൂരപ്പ രാജിവെക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ, യെദിയൂരപ്പ തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച്​ രംഗത്തെത്തി.

Tags:    
News Summary - BS Yediyurappa's Message To BJP In Tweets Amid Exit Rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.