ശ്രീനഗർ: ഇന്ത്യ–പാക് അതിർത്തിയിൽ ബി.എസ്.എഫ് പോസ്റ്റിന് നേരെ ആക്രമണം. ജമ്മുകാശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം. അതേ സമയം, ഇന്ത്യയിലേക്ക് നുഞ്ഞ് കയറ്റക്കാരുടെ ശ്രമം ബി.എസ്.എഫ് പരാജയപ്പെടുത്തി.
വ്യാഴാഴ്ച 3.30തോടെ സായുധരായ നുഴയഞ്ഞ് കയറ്റക്കാർ ബി.എസ്.എഫിെൻറ സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. നൂതന ആയുധങ്ങൾ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. എന്നാൽ, ബി.എസ്.എഫ് ജവാൻമാർ ആക്രമണത്തെ ശക്തമായി ചെറുത്ത് നിൽക്കുകയും പരാജയപ്പെടുത്തുകയുമായിരുന്നു.
അതിർത്തിയിൽ ഇത്തരത്തിൽ ആക്രമണം ഉണ്ടാവമെന്ന് രഹസ്യാന്വേഷണ എജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. സന്ദേശത്തിെൻറ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.