പരിക്കേറ്റ ജവാനായി പ്രാര്‍ഥനയോടെ ഗ്രാമം

ജമ്മു: പാക് ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബി.എസ്.എഫ് ജവാനായി പ്രാര്‍ഥനയോടെ കഴിയുകയാണ് ഗ്രാമം. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ 26കാരനായ ഗുര്‍നാം സിങ്ങിനാണ് പരിക്കേറ്റത്. ജമ്മുവിലെ അരിചന ഗ്രാമത്തിലെ ഗുര്‍നാമിന്‍െറ വീട്ടില്‍ വിവരമറിഞ്ഞതു മുതല്‍ ഗ്രാമവാസികളുടെ ഒഴുക്കാണ്. അവരുടെ ചുണ്ടുകളിലെല്ലാം ജവാന്‍ ആരോഗ്യത്തോടെ തിരിച്ചുവരണമെന്ന പ്രാര്‍ഥന മാത്രം. വാര്‍ത്ത അറിഞ്ഞതുമുതല്‍ പ്രാര്‍ഥനയോടെ കഴിയുകയാണെന്ന് ഗുര്‍നാമിന്‍െറ സഹോദരി കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന്‍െറ നില ഗുരുതരമാണെന്നും സംസ്ഥാനത്തിന് പുറത്തുള്ള മികച്ച ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റണമെന്നും കൗര്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ ജമ്മുവിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് അദ്ദേഹം. സഹോദരന്‍െറ എത്രയും പെട്ടെന്നുള്ള മടങ്ങിവരവിന് എല്ലാവരും പ്രാര്‍ഥിക്കണമെന്ന് സഹോദരന്‍ മന്ദീപ് സിങ്ങും ആവശ്യപ്പെട്ടു. സൈന്യത്തില്‍ ചേര്‍ന്ന് അതിര്‍ത്തി കാക്കാനുള്ള ആഗ്രഹം എപ്പോഴുമുണ്ടായിരുന്ന ആളായിരുന്നു ഗുര്‍നാമെന്നും അത്തരം ജവാന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നും ഗ്രാമീണര്‍ പറയുന്നു. വെള്ളിയാഴ്ച പാക് സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.

Tags:    
News Summary - bsf jawan gurnam singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.