ന്യൂഡൽഹി: അതിര്‍ത്തിയിൽ സൈനികർ അനുഭവിക്കുന്ന ദുരിതം വിവരിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത ബി.എസ്.എഫ് ജവാൻ അറസ്റ്റിലായതായി അദ്ദേഹത്തിന്റെ ഭാര്യ. ബി.എസ്.എഫ് ജവാന് തേജ് ബഹദൂറിന്റെ ഭാര്യ ഷർമിളയാണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച തേജ് ബഹദൂർ വീട്ടിൽ എത്തേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ എത്തിയിട്ടില്ല. തേജ് ബഹദൂർ മറ്റൊരാളുടെ ഫോണിൽനിന്ന് തന്നെ വിളിച്ചതായും അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് അറിയിച്ചതായും ഷർമിള പറയുന്നു.
എന്നാൽ ബിഎസ്എഫ് അധികൃതർ ഇക്കാര്യം നിഷേധിച്ചു. തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ പ്രതികരിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് വിശപ്പു സഹിച്ചാണെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതുമെന്നുമായിരുന്നു തേജ് ബ ഹാദൂര്‍ യാദവ് വീഡിയോ ദൃശ്യങ്ങളിലൂടെ ആരോപിച്ചത്. വീഡിയോ വൈറലായതിനെത്തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തേജ് ബഹദൂറിന്റെ ഫേസ്ബുക്ക് വിഡിയോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.