ബി.എസ്​.എഫ്​ ഉദ്യോഗസ്ഥരുടെ ആഡംബര ജീവിതം നിരീക്ഷണത്തിൽ

ന്യൂഡൽഹി: ബി.എസ്​.എഫ്​ ഉദ്യേഗസ്ഥരുടെ ആഡംബര ജീവിതം സർക്കാർ എജൻസികൾ നിരീക്ഷിക്കുന്നു. ഇന്ത്യ-പാക്​ അതിർത്തിയിലെ ബി.എസ്​.എഫ്​ ഉദ്യോഗസ്ഥരുടെ ആഡംബര ജീവിതമാണ്​ കേന്ദ്ര വിജിലൻസ്​ പരിശോധനക്ക്​ വിധേയമാക്കുക.  ആഡംബര ക്ലബുകളിൽ അംഗത്വമുള്ളവർക്കെതിരെ ​അന്വേഷണം നടത്തനാണ്​ കേന്ദ്രസർക്കാർ തീരുമാനം.

പശ്​ചിമബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ്​ അതിർത്തിയിൽ ബി.എസ്​.എഫ്​ കമാൻഡിങ്​ ഒാഫീസർ മയക്കുമരുന്ന്​ മാഫിയയുമായി ചേർന്ന്​ പ്രവർത്തിച്ചെന്ന്​ സി.ബി.​െഎ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ്​ വിജിലൻസി​​െൻറ പരിശോധന മേഖലയിൽ കർശനമാക്കാൻ തീരുമാനിച്ചത്​. 

സംശയം തോന്നുന്ന ഉദ്യോഗസ്ഥരുടെ എല്ലാ നീക്കങ്ങളും വിജിലൻസ്​ നിരീക്ഷിക്കുമെന്നാണ്​ വിവരം. ഇവർ നടത്തുന്ന കൂടികാഴ്​ചകൾ ഉൾപ്പടെ ഇത്തരത്തിൽ പരിശോധിക്കപ്പെടും.

Tags:    
News Summary - BSF Officers With "Lavish" Lifestyle To Be Under Scanner-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.