പഞ്ചാബിൽ വൻ ശേഖരം ബി.എസ്.എഫ് പിടിച്ചെടുത്തു 

ഗുർദാസ്പുർ: പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും അടങ്ങുന്ന വൻ ശേഖരം പിടിച്ചെടുത്തു. മൂന്നു എ.കെ 47 റൈഫിൾസ്, 250 വെടിയുണ്ടകൾ, രണ്ട് പിസ്റ്റൽ, ആറ് ഹാൻഡ് ട്രനേഡ്, ആറ് മാഗസിനുകൾ എന്നിവയാണ് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) പിടിച്ചെടുത്തത്. 

ഗുർദാസ്പുരിലെ ദേരാ ബാബ നായക് സെക്ടറിലെ ശിഖാർ ഔട്ട് പോസ്റ്റിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ബാഗിനുള്ളിൽ സൂക്ഷിച്ച ആയുധശേഖരം നായയുടെ സഹായത്തിലാണ് ബി.എസ്.എഫ് കണ്ടുപിടിച്ചത്. 

ആയുധശേഖരം പൊലീസിന് കൈമാറി.  പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 

Tags:    
News Summary - BSF recovers arms from Gurdaspur -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.