രാഹുൽ ഗാന്ധിയെ പുകഴ്ത്തി; പാർട്ടി നേതാവിനെ പുറത്താക്കി മായാവതി

ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയ നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി ബി.എസ്.പി അധ്യക്ഷ മായാവതി. യു.പി സഹാറൻപൂരിൽ നിന്നുള്ള നേതാവായ ഇമ്രാൻ മസൂദിനെയാണ് പാർട്ടി വിരുദ്ധ നടപടി ചൂണ്ടിക്കാട്ടി പുറത്താക്കിയത്.

ഡോ. ബി.ആർ. അംബേദ്കർ കാണിച്ചുതന്ന പാതയിൽനിന്ന് മായാവതി വഴിതെറ്റിപ്പോയെന്ന് മസൂദ് പ്രതികരിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ പാർട്ടിയുടെ തകർച്ചക്ക് കാരണക്കാരി മായാവതിയാണെന്നും അദ്ദേഹം ആരോപിച്ചു. ദുർബല വിഭാഗത്തിനും അധഃസ്ഥിതർക്കും വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് മസൂദ് പറഞ്ഞു. അതേസമയം, തന്റെ അടുത്ത രാഷ്ട്രീയ നീക്കത്തെ കുറിച്ച് മസൂദ് വെളിപ്പെടുത്തിയിട്ടില്ല.

ഒരു കാലത്ത് രാഹുൽ ഗാന്ധിക്കൊപ്പം പ്രവർത്തിച്ചിരുന്നത് നല്ല കാര്യമാണെന്നും സാധാരണ പാർട്ടി പ്രവർത്തകരുടെ പോലും പ്രശ്‌നങ്ങൾ അദ്ദേഹത്തിന് മനസിലാകുമെന്നുമായിരുന്നു മസൂദിന്റെ പ്രസ്താവന. '2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് താൻ തെറ്റ് ചെയ്തു. എന്റെ അനുയായികളുടെ സമ്മർദത്തെ തുടർന്നാണ് ഞാൻ കോൺഗ്രസ് വിട്ടത്. കോൺഗ്രസ് വിട്ടിട്ടും നേതാക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്കയുമായും എനിക്ക് നല്ല ബന്ധമുണ്ട്. രണ്ട് നേതാക്കളെയും ഞാൻ ബഹുമാനിക്കുന്നു' -മസൂദ് പറഞ്ഞു.

Tags:    
News Summary - BSP expels Imran Masood for praising Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.