ബി.എസ്​.പി നേതാവ്​ വെടിയേറ്റ്​മരിച്ച നിലയിൽ

ന്യൂഡൽഹി: അലഹബാദിൽ ബി.എസ്​.പി നേതാവിനെ വെടിയേറ്റ്​മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ്​ ഷാമിയെയാണ്​സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. ബൈക്കിലെത്തിയ രണ്ട്​പേർ അദ്ദേഹത്തിന്​ നേരെ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്​ച രാത്രിയാണ്​ സംഭവം.

രാഷ്​ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന്​ പിന്നിലെന്നാണ്​ പൊലീസി​​െൻറ പ്രാഥമിക നിഗമനം. ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പമായും കൊലപാതകത്തിന്​ ബന്ധമില്ലെന്നും പൊലീസ്​ അറിയിച്ചു. എന്നാൽ, കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും​ മുഹമ്മദ്​ ഷാമിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.  ഷാമിയുടെ മരണത്തിൽ ബി.ജെ.പിക്ക്​ പങ്കുള്ളതായി പ്രാദേശിക ബി.എസ്​.പി നേതാക്കൾ ആരോപണമുയർത്തിയിട്ടുണ്ട്​.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ ഷാമി എസ്​.പിയിൽ നിന്ന്​ രാജിവെച്ച്​ ബി.എസ്​.പിയിലെത്തിയത്​. സമാജ്​വാദി പാർട്ടി സ്ഥാനാർഥിയായി ഷാമി 2002ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. കൊലപാതകത്തി​​െൻറ  പശ്​ചാത്തലത്തിൽ പ്രദേശത്ത്​ പൊലീസ് നിരീക്ഷണം കർശനമാക്കി.
 

Tags:    
News Summary - BSP Leader Shot Dead in Allahabad, Motive Not Yet Known

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.