നവ ഇന്ത്യ പ്രധാനലക്ഷ്യം; അഞ്ച്​ ട്രില്യൻ ഡോളർ സമ്പദ്​വ്യവസ്ഥയാക്കി മാറ്റും -ധനമന്ത്രി

ന്യൂഡൽഹി: അഞ്ച്​ ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്​വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത് രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ് പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി വിതരണ ത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാ ഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും. വൈദ്യുത വാഹനങ്ങൾക്കായി ഇൻസ​​​​​​െൻറീവ്​ നൽകുമെന്നും ധനമന്ത ്രി പ്രഖ്യാപിച്ചു.

പ്രധാനപ്രഖ്യാപനങ്ങൾ:

  • ഊർജരംഗത്ത്​ വൺ നേഷൻ വൺ ഗ്രിഡ്​ പദ്ധതി
  • പരിസ്ഥിത ി സൗഹാർദ പൊതുഗതാഗതം ​പ്രോൽസാഹിപ്പിക്കും
  • വൈദ്യുത വാഹനങ്ങൾക്കായി ഇൻസ​​​​​​െൻറീവ്​
  • 210 കിലോ മീ റ്റർ മെട്രോ പ്രവർത്തന സജ്ജം
  • ഡിജിറ്റൽ സമ്പദ്​വ്യവസ്ഥക്ക്​ പ്രാധാന്യം നൽകും
  • ഉഡാൻ പദ്ധതിയിലൂടെ സാധാരണക്കാർക്ക്​ വിമാന യാത്ര
  • മീഡിയ, ഇൻഷൂറൻസ്​ മേഖലകളിൽ കൂടുതൽ വിദേശ നിക്ഷേപം
  • സോഷ്യൽ സ്​റ്റോക്​ എക്​സ്​ചേഞ്ച്​ സ്ഥാപിക്കും
  • കൈ.വൈ.സി നടപടിക്രമം ലളിതമാക്കും
  • നിക്ഷേപം നടത്തുന്നതിന്​ കൂടുതൽ ഇളവുകൾ നൽകും
  • കോർപ്പറേറ്റ്​ ബോണ്ടുകൾ കൂടുതൽ വിപണി സൗഹൃദമാക്കും
  • റിടെയിൽ വ്യവസായികൾക്കായി പെൻഷൻ പദ്ധതി
  • ചെറുകിട വ്യവസായങ്ങൾക്ക്​ പ്രത്യേക പേയ്​മ​​​​​​െൻറ്​ പ്ലാറ്റ്​ഫോം
  • ചെറുകിട വ്യവസായങ്ങൾക്ക്​ 59 മിനുട്ടിൽ ഓൺലൈനായി ഒരു കോടി ​വായ്​പ
  • റോഡ്​, റെയിൽ, ചരക്ക്​ ഇടനാഴികൾ
  • ഗ്യാസ്​ ഗ്രിഡ്​ പദ്ധതി
  • ബഹിരാകാശ മേഖലയിൽ ന്യു സ്​പേസ്​ ഇന്ത്യ ലിമിറ്റഡ്​ കമ്പനി രുപീകരിക്കും
  • ഗ്രാമീണ മേഖലയിലെ വ്യവസായ വളർച്ചക്ക്​ ബിസിനസ്​ ഇൻക്യുബിറ്റേഴ്​സ്​
  • ഖാദി, തേൻ, മുള വ്യവസായങ്ങൾക്ക്​ പ്രത്യേക പരിഗണന നൽകും
  • ഖാദി, തേൻ, മുള വ്യവസായങ്ങൾക്ക്​ പ്രത്യേക പരിഗണന നൽകും
  • ഒരു ലക്ഷം കി.മീ റോഡ്​ നവീകരിക്കും
  • ഗ്രീൻ ടെക്​നോളജി ഉപയോഗിച്ച്​ ഗ്രാമീണ മേഖലയിൽ 30000 കി.മീ റോഡ്​ നിർമിക്കും
  • പാവപ്പെട്ടവർക്ക്​ 114 ദിവസത്തിനുള്ളിൽ വീടുകൾ നിർമിച്ച്​ നൽകും
  • 2022ഓടെ എല്ലാ വീടുകളിലും വൈദ്യുതിയും പാചകവാതകവും എത്തിക്കും
  • പ്രവാസികൾക്കായി വിദേശ നിക്ഷേപ പോർട്ട്ഫോ​ളിയോ
  • ഇൻഷൂറൻസ്​ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
  • പ്രധാനമന്ത്രി കൗശൽ വികാസ്​ യോജനയിലൂടെ 10 മില്യൺ യുവാക്കൾക്ക്​ സാ​ങ്കേതിക പരിശീലനം നൽകും
  • ഖേലോ ഇന്ത്യ പദ്ധതി വ്യാപിക്കും
  • സ്​റ്റഡി ഇൻ ഇന്ത്യ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളിലെ വിദ്യാർഥികളെ ഇന്ത്യയിലെത്തും
  • സ്​കൂളുകളുടെ നിലവാരം ഉയർത്താൻ പുതിയ പദ്ധതി
  • വിദ്യാഭ്യാസ രംഗത്ത്​ ​ഗവേഷണം പ്രോൽസാഹിപ്പിക്കാൻ നാഷണൽ റിസേർച്ച്​ ഫൗണ്ടേഷൻ
  • പ്രധാനമന്ത്രി മത്സ്യ സംബന്ധ്​ യോജനയിലുടെ ഫിഷറീസ്​ മേഖലയുടെ വികസന ലക്ഷ്യം
  • ഗ്രാമീണ മേഖലയിൽ ഇൻറർനെറ്റ്​ കണക്​ടിവിറ്റി വ്യാപിക്കും
  • എല്ലാവർക്കും കുടിവെള്ളമെത്തിക്കുക ലക്ഷ്യം
  • ബഹിരാകാശ മേഖലയിൽ ന്യു സ്​പേസ്​ ഇന്ത്യ ലിമിറ്റഡ്​ കമ്പനി രുപീകരിക്കും
  • ഗ്രാമീണ മേഖലയിലെ വ്യവസായ വളർച്ചക്ക്​ ബിസിനസ്​ ഇൻക്യുബിറ്റേഴ്​സ്
  • ആറ്​ പൊതുമേഖല ബാങ്കുകൾ പ്രതിസന്ധിയിൽ നിന്ന്​ കര കയറി
  • ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്​ ധനസഹായം നൽകും
  • വ്യക്​തിഗത വായ്​പക്ക്​ ഓൺലൈൻ സംവിധാനം
  • വാണിജ്യ ബാങ്കുകളുടെ കിട്ടാകടം ഒരു ലക്ഷം കോടിയാക്കി കുറച്ചു
  • 17 സ്ഥലങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കും
  • പാസ്​പോർട്ടുള്ള പ്രവാസികൾക്ക്​ ആധാർകാർഡ്​
  • വനിത സംരംഭകർക്ക്​ മുദ്ര പദ്ധതിയിലൂടെ ഒരു ലക്ഷം വായ്​പ
  • ഉജ്ജ്വല യോജനയിലൂ​ടെ 35 കോടി എൽ.ഇ.ഡി ബൾബുകൾ
  • സംരഭകർക്കായി സ്​റ്റാൻഡ്​ അപ്​ ഇന്ത്യ പദ്ധതി
  • തൊഴിലാളി ക്ഷേമത്തിനായി നാല്​ ലേബർ കോഡുകൾ
Tags:    
News Summary - Budget 2019 Live: Affordable housing is our focus, says Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.