ലഖ്നോ: ബുലന്ദ്ശഹറിൽ പശുവിനെ കശാപ്പുചെയ്തെന്ന് ആരോപിച്ച് സംഘ്പരിവാർ സം ഘടനകൾ അഴിച്ചുവിട്ട കലാപം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട്. തിങ്ക ളാഴ്ച പശുവിനെ അറുക്കുന്നത് കണ്ടെന്ന ബജ്റംഗ്ദൾ നേതാവിെൻറ പരാതി അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു.
അവിടെ കണ്ട ജഡാവശിഷ്ടങ്ങൾക്ക് രണ്ടുദിവസം പഴക്കമു ണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ബുലന്ദ്ശഹർ-ഗഢ്മുക്തേശ്വർ സംസ്ഥാന പാതയിൽ മുസ്ലിംകൾ നടത്തിയ ഘോഷയാത്രയുമായി ഏറ്റുമുട്ടാനായിരുന്നു അക്രമികളുടെ നീക്കം.
അഡീഷനൽ ഡയറക്ടർ ജനറൽ (ഇൻറലിജൻസ്) എസ്.ബി. ഷിരോദ്കർ തയാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഗോവധം ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പൊലീസ് ഒാഫിസർ സുബോധ്കുമാർ സിങ് അടക്കം രണ്ടുപേരാണ് കൊല്ലെപ്പട്ടത്. പശുവിനെ കശാപ്പ് നടത്തുന്നത് കണ്ടെന്ന് ആരോപിച്ച് ബജ്റംഗ്ദൾ ജില്ലാ നേതാവ് യോഗേഷ് രാജ് രംഗത്തു വന്നതോടെയാണ് കലാപം തുടങ്ങിയത്. ഇയാൾ നൽകിയ പരാതിയിൽ പറയുന്ന സിയാന ഗ്രാമത്തിൽ പശുവിനെ അറുത്തിട്ടിെല്ലന്ന് പൊലീസ് അന്വേഷണത്തിൽ അറിവായി. സംഘർഷത്തിനിടെ ചിലർ ബോധപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു.
ഗോവധത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ആൾക്കൂട്ടം അടങ്ങിയില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തതുപ്രകാരം അവർ റോഡ് തടയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. രംഗം ശാന്തമാക്കാൻ എത്തിയ പൊലീസിനു നേരെ കെല്ലറിയുകയും വെടിവെക്കുകയും ചെയ്തു. 30 കി.മീറ്റർ ദുരത്ത് തബ്ലീഗ് ജമാഅത്തിെൻറ സമ്മേളനം നടന്നിരുന്നു. ഇതിെൻറ ഭാഗമായി നടന്ന ഘോഷയാത്ര ലക്ഷ്യമിട്ടാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് നിഗമനം.
എ.ഡി.ജിയുടെ റിപ്പോർട്ടിൽ ഇതേകുറിച്ച് പറയുന്നുണ്ട്. ഗോവധം ആരോപിച്ച് സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പ് പൊലീസിന് ലഭിച്ചിരുന്നില്ല. ഇത് രഹസ്യാന്വേഷണ വിഭാഗത്തിെൻറ പരാജയമാണെന്ന് റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.