ബുൽദാന: മഹാരാഷ്ട്രയിലെ നിനാദി ആശ്രമം സ്കൂളിൽ 12 ആദിവാസി കുട്ടികളെ ബലാൽസംഗം ചെയ്ത കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
കഴിഞ്ഞ ദിവസം 7 അധ്യാപകരുൾപ്പടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 12ഉും 15ഉും വയസ്സിന് ഇടക്ക് പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ഇതിൽ 3 കുട്ടികൾ ഗർഭിണികളാണ്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സ്കൂൾ.
കുട്ടികൾ ദീവാവലിക്കായി അവധിക്കായി വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. പിന്നീട് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി െഎ.പി.എസ് റാങ്കിലുളള ഉദ്യോഗസ്ഥെൻറ നേതൃത്ത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. കൂടുതൽ പ്രതികൾ കേസിലുൾപ്പെട്ടിട്ടുണ്ടെന്നാണ്പൊലീസ് പറയുന്നത്.
അതേ സമയം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ വനിത സൂപ്രണ്ടിനെ നിയമിക്കാത്തത് ഗൗരവമായ വിഷയമാെണന്ന് എൻ.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. കുട്ടികളെ വൈദ്യപരിശോധനക്കു വിധേയമാക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.