ന്യൂഡൽഹി: എല്ലാ ഉൽപന്നങ്ങൾക്കും ഒരേ ചരക്കു സേവന നികുതി നിരക്ക് ഏർപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ അറിയിച്ചു. ഭക്ഷണത്തിനും ആഡംബര ഉൽപന്നങ്ങൾക്കും ഒരേ നികുതിഘടന എന്നത് അപ്രായോഗികമാണ്. സമാനനിരക്ക് ഏർെപ്പടുത്തിയ രാജ്യങ്ങളിലെ ജനങ്ങൾ എല്ലാവരുംതന്നെ ദാരിദ്ര്യരേഖക്ക് മുകളിലാണ്. എന്നാൽ, ഇന്ത്യയിൽ ഭക്ഷണത്തിന് പൂജ്യമോ അല്ലെങ്കിൽ പരിമിതമോ ആയ നികുതിയും ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതിയും ഇൗടാക്കാനേ കഴിയൂ. നികുതിഘടന യുക്തിസഹമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ജി.എസ്.ടി റിേട്ടൺ സമർപ്പിക്കുന്നതിലെ സങ്കീർണത ലഘൂകരിക്കാൻ എ.ബി. പാണ്ഡെ കൺവീനറായി കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം ചോദ്യോത്തര േവളയിൽ പറഞ്ഞു.
ബിറ്റ്കോയിൻ പോലുള്ള രഹസ്യ കറൻസികളിലുള്ള വ്യാപാരത്തിന് നിയമസാധുതയില്ലെന്നും അത്തരം ഇടപാടുകളിലൂടെ ഉണ്ടായേക്കാവുന്ന നഷ്ടത്തിെൻറ ഉത്തരവാദിത്തം അതിൽ ഏർപ്പെടുന്നവർക്കു മാത്രമായിരിക്കുമെന്നും ഡി.എം.കെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് മറുപടിയായി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ഇത്തരം കറൻസികളിലെ വ്യാപാരം നിയന്ത്രിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുകയാണെന്നും ഇതിനായി സാമ്പത്തികകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപവത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പാനമ രേഖകളിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് അമർ സിങ് ചോദിച്ചു. സർക്കാറിന് നിയമാനുസൃതം മാത്രമേ പ്രവർത്തിക്കാനാവൂവെന്നായിരുന്നു ജെയ്റ്റ്ലിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.