ഹിമ്മത് നഗർ (ഗുജറാത്ത്): രാമനവമി ദിനത്തിൽ വർഗീയ സംഘർഷമുണ്ടായ ഗുജറാത്തിലെ ഹിമ്മത് നഗറിലും ബുൾഡോസറുകൾ ഇറക്കി കെട്ടിടങ്ങൾ തകർത്തു.
സാബർകാണ്ഠ ജില്ലയിലെ ഛാപ്രിയ പ്രദേശത്താണ് തദ്ദേശ ഭരണകൂടം അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്. ഈ മാസം 10ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതും ഛാപ്രിയക്കടുത്താണ്.
കല്ലേറിലും സംഘർഷത്തിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളും അഗ്നിക്കിരയാക്കി.
നിലവിൽ പ്രദേശത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വിശാൽ വഗേല പറഞ്ഞു. ആനന്ദ് ജില്ലയിലെ ഖംഭാതിലും കഴിഞ്ഞദിവസം രാമനവമി ദിനത്തിൽ സംഘർഷമുണ്ടാക്കിയവരുടെ കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചിരുന്നു.
ഖംഭാതിൽ കല്ലേറിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.