കാഠ്മണ്ഡു: നേപ്പാളിൽ 40 ഇന്ത്യക്കാരുമായി യാത്രതിരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് പോയ ഉത്തർ പ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് വെള്ളിയാഴ്ച അപകടത്തിൽ പെട്ടത്. തനാഹൂൻ ജില്ലയിലെ ആയ്ന പഹാറയിൽ വെച്ച് മർസ്യാങ്ഡി പുഴയിലേക്ക് മറിയുകയായിരുന്നു.
45 അംഗ പൊലീസ് സംഘവും ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്. പൊഖാറ മജേരി റിസോർട്ടിലാണ് യാത്രക്കാർ തങ്ങിയിരുന്നത്. വെള്ളിയാഴ്ച രാവിലെ കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതായിരുന്നു. ബസിലുള്ള ആരെയെങ്കിലും ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് ഉത്തർ പ്രദേശ് റിലീഫ് കമീഷണർ അറിയിച്ചു.
കഴിഞ്ഞ മാസം 65 യാത്രക്കാരുമായി പോയ ബസ് ത്രിശൂലി പുഴയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യക്കാരടക്കം 50 പേരിലധികം മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.