ഫോൺ ഹാക്ക് ചെയ്ത് ബിസിനസുകാരനിൽ നിന്ന് തട്ടിയത് ഒരു കോടിയോളം രൂപ

താനെ: മഹാരാഷ്ട്രയിലെ താനെയിലുള്ള ബിസിനസുകാരന്റെ ഫോൺ ഹാക്ക് ചെയ്ത് 99.50 കോടി രൂപ തട്ടി. നവംബർ 6-7 ദിവസങ്ങളിലാണ് ഫോൺ ഹാക്ക് ചെയ്തത്. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നെറ്റ് ബാങ്കിങ് വഴിയാണ് തട്ടിപ്പുകാർ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നാണ് വാഗ്ൽ എസ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഐ.പി.സി, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Businessman Loses Nearly ₹ 1 Crore After Phone Hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.