ന്യൂഡൽഹി: കനേഡിയൻ അമേരിക്കൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിെൻറ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവ വ്യവസായി അറസ്റ്റിൽ. വൈറ്റ്ഫോക്സ് ഇന്ത്യ മാനേജിങ് ഡയറക്ടറാർ അർജുൻ ജെയിനാണ് പിടിയിലായത്. അമേരിക്കൻ കമ്പനിയുമായി ചേർന്ന് ഇന്ത്യയിൽ സംഗീത പരിപാടി സംഘടിപ്പിക്കുകയാണെന്ന് പറഞ്ഞ് പ്രതി നിരവധിപേരെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. അഞ്ച് കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ഡൽഹി പോലീസിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ കൂട്ടാളിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
സംഗീത പരിപാടിക്കായി നാല് മില്യൻ ഡോളറിലധികം 32 കാരനായ ബിസിനസുകാരൻ സമാഹരിച്ചിരുന്നു. ജസ്റ്റിൻ ബീബറും യുഎസ് കമ്പനിയായ വില്യം മോറിസ് എൻഡവറും ചേർന്ന് ഇന്ത്യയിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് പ്രതി നിരവധിപേര കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. നിക്ഷേപത്തിെൻറ 50 ശതമാനം വരുമാനം ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. 2017 ൽ ബീബറിന്റെ 'പർപ്പസ് ടൂർ' ഇന്ത്യയിൽ സംഘടിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കച്ചേരിക്ക് വേണ്ടി ജെയിൻ 4 ദശലക്ഷം ഡോളർ (26 കോടി രൂപ) നിക്ഷേപിച്ചു. അതിൽ ഭൂരിഭാഗവും ബീബറിെൻറ ഫീസ് ആയിരുന്നു.
2017 മേയിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പോപ്പ് താരം പ്രകടനം നടത്തി. എന്നാൽ തുടർന്നുള്ള പരിപാടികൾ നടന്നിരുന്നില്ല. വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജെയ്‌നിനേയും കൂട്ടാളിയായ അമൻ കുമാറിനേയും അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു. അക്ഷയ് അഗർവാൾ എന്നയാളാണ് പരാതി നൽകിയത്. സംഗീത പരിപാടിക്കായി വാമോസ് എൻറർടൈൻമെൻറ് എന്ന സ്ഥാപനത്തിൽ നിക്ഷേപിക്കാൻ ജെയിനും കുമാറും പ്രേരിപ്പിച്ചു എന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.