സി.എ.എ, എൻ.ആർ.സി, ഏക സിവിൽകോഡ് എന്നിവ ബംഗാളിൽ നടപ്പാക്കില്ല'; ആവർത്തിച്ച് മമത

കൊൽക്കത്ത: സി.എ.എ, എൻ.ആർ.സി, ഏക സിവിൽകോഡ് എന്നിവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഈദ് പ്രാർഥനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ തയാറാണെന്നും പീഡനങ്ങൾ സഹിക്കില്ലെന്നും മതസൗഹാർദമാണ് ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ചിലർ കലാപങ്ങൾ സൃഷ്ടിക്കാൻ പ്രയോഗിക്കുന്ന തന്ത്രങ്ങളിൽ വീഴരുത്. സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കേണ്ടിവരുന്നത് നമ്മളെ വിദേശികളായി കാണുന്നതിനാലാണെന്നും മമത കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.

സി.എ.എയിൽ മമത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് സി.എ.എ നടപ്പിലാക്കില്ലെന്ന് മമത നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - CAA, NRC and Uniform Civil Code will not be implemented in Bengal'; Repeatedly Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.