ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൂടുതൽ അധികാരങ്ങൾ നൽകാൻ കേന്ദ്രം ഒരുങ്ങുന്നു. എൻ.ഐ.എ നിയമവും നിയമവിര ുദ്ധപ്രവർത്തന നിരോധന നിയമവും (യു.എ.പി.എ) ഭേദഗതിചെയ്യാനുള്ള ബിൽ കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച പരിഗണിക്കും. പാർലെമൻറിെൻറ മൺസൂൺ സമ്മേളനത്തിൽ ഈയാഴ്ചതന്നെ ബിൽ പാസാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ബിൽ പാസായാൽ വിദേശത്ത് ഇന്ത്യക്കാർക്കും രാജ്യതാൽപര്യങ്ങൾക്കുമെതിരെയുമുണ്ടാകുന്ന ഭീകരാക്രമണം എൻ.ഐ.എക്ക് അന്വേഷിക്കാനാവും. സൈബർ കുറ്റങ്ങളും മനുഷ്യക്കടത്തും അന്വേഷിക്കാൻ അധികാരമുണ്ടാകും. നിലവിൽ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകളെയാണ് ഭീകരസംഘടനകളായി എൻ.ഐ.എ പ്രഖ്യാപിക്കുന്നത്.
ഭീകരവാദവുമായി ബന്ധപ്പെടുന്ന വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കുംവിധമാണ് യു.എ.പി.എ നിയമം ഭേദഗതി ചെയ്യുന്നത്. 2009ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് എൻ.ഐ.എ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.