മുംബൈ: പോത്തൊഴികെയുള്ള മാടുകളെ അറുക്കുന്നതും മാസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച 2015ലെ മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പാക്കാൻ ‘ഗൗ സേവ ആയോഗ്’ എന്ന പേരിൽ കമീഷന് മഹാരാഷ്ട്ര സർക്കാർ രൂപം നൽകുന്നു.
24 അംഗങ്ങളുള്ള കമീഷൻ സ്ഥാപിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ ഏക്നാഥ് ഷിൻഡെ മന്ത്രിസഭ അനുമതി നൽകുകയും 10 കോടി രൂപ വകയിരുത്തുകയും ചെയ്തു. കമീഷനിലെ 14 പേർ വിവിധ സർക്കാർ വകുപ്പുകളിലെ കമീഷണർമാരും ശേഷിക്കുന്നത് പശുസംരക്ഷണവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനബന്ധമുള്ളവരുമായിരിക്കും. അധ്യക്ഷനെ സർക്കാർ തീരുമാനിക്കും.
2015ൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് മാട്ടിറച്ചി നിരോധന നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിനു പുറമെ കന്നുകാലികളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമീഷൻ നയങ്ങൾ നിർദേശിക്കും. നിരോധനത്തോടെ കന്നുകാലികൾ പെരുകുന്നതിനാലാണ് കമീഷൻ രൂപവത്കരിക്കുന്നതെന്ന് സർക്കാർ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.