ന്യൂഡൽഹി: ഭക്ഷ്യസംസ്കരണ മേഖലക്ക് ആറു വർഷത്തേക്ക് 10,900 കോടി രൂപയുടെ ഉൽപാദനക്ഷമതാ പ്രോത്സാഹന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ഈ കാലയളവവിൽ രണ്ടര ലക്ഷം പേർക്ക് തൊഴിൽ നൽകാനും കയറ്റുമതി വർധിപ്പിക്കാനും സഹായിക്കുന്നതാണ് പദ്ധതിയെന്ന് സർക്കാർ അവകാശപ്പെട്ടു.
കർഷക സമരം അനിശ്ചിതമായി തുടരുന്നതിനിടെ, കർഷകപ്രിയമെന്ന് വിശേഷിപ്പിച്ചാണ് സർക്കാർ പദ്ധതി അവതരിപ്പിച്ചത്. പതിവില്ലാതെ, പഞ്ചനക്ഷത്ര ഹോട്ടലിൽ മാധ്യമ പ്രവർത്തകർക്ക് 'ഹോളി' ഉച്ചവിരുന്ന് ഒരുക്കി നടത്തിയ വാർത്തസേമ്മളനത്തിലാണ് മന്ത്രിസഭ തീരുമാനം ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ, വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കർ എന്നിവർ വിശദീകരിച്ചത്. ഭക്ഷ്യസംസ്കരണ മേഖലക്ക് പുതിയ ഉണർവ് നൽകാൻ പ്രോത്സാഹന പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
തയാർ ചെയ്ത തനത് ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ, രാസവള രഹിത ഉൽപന്നങ്ങൾ, സംസ്കരിച്ച പഴം-പച്ചക്കറി, സമുദ്രോൽപന്നങ്ങൾ, മുട്ട, മാംസം എന്നിവക്ക് ആഗോള തലത്തിലുള്ള ഡിമാൻറ് പ്രയോജനപ്പെടുത്തുന്നതിനാണ് ഊന്നൽ. ഈ മാസാവസാനത്തോടെ ചെറുകിട, ഇടത്തരം സംരംഭങ്ങളിൽനിന്ന് സർക്കാർ താൽപര്യപത്രം ക്ഷണിക്കുമെന്ന് ഭക്ഷ്യസംസ്കരണ വ്യവസായ സെക്രട്ടറി പുഷ്പ സുബ്രഹ്മണ്യം പറഞ്ഞു. മിനിമം മുതൽമുടക്കും വിൽപനയും നിശ്ചയിച്ച്, അത് സാധ്യമാക്കുന്നവർക്ക് തൊട്ടടുത്ത വർഷം സബ്സിഡി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.