മുതലകളെ കടത്താൻ ശ്രമം; മുംബൈ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർ പിടിയിൽ

മുംബൈ: മുംബൈയിൽ മുതല കുഞ്ഞുങ്ങളെ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് മുതലകളെ കടത്താൻ ശ്രമിച്ച യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടികൂടിയത്. ഏകദേശം അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ നീളമുള്ള മുതലകളെയാണ് കടത്താൻ ശ്രമിച്ചത്.

വെള്ളിയാഴ്ച രാത്രി ബാങ്കോക്കിൽ നിന്ന് വിസ്താര വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരെയാണ് കസ്റ്റംസിലെ എയർ ഇന്‍റലിജൻസ് യൂനിറ്റ് (എ.ഐ.യു) പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലഗേജിൽ ടൂത്ത് പേസ്റ്റ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ അഞ്ച് മുതലകളെ കണ്ടെത്തി.

വന്യജീവി നിയമത്തിന് കീഴിലുള്ള വ്യവസ്ഥകളനുസരിച്ച് മുതലകളെ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എയർലൈനിനൊപ്പം എയർപോർട്ട്, വൈൽഡ് ലൈഫ് അതോറിറ്റികൾ ചേർന്ന് നടത്തുകയാണ്.

അമേരിക്കൻ ഇനമായ കെയ്മാൻസ് എന്ന മുതലകളെയാണ് യാത്രക്കാർ കൊണ്ടുവന്നത്.  

Tags:    
News Summary - Five baby Caiman crocodiles seized at Mumbai airport; two passengers held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.