ഡ​ൽ​ഹി​യി​ൽ സി.​പി.​എം സം​ഘ​ടി​പ്പി​ച്ച സീ​താ​റാം ​യെ​ച്ചൂ​രി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ

രാ​ഹു​ൽ ഗാ​ന്ധി ഉൾപ്പെടെയുള്ള ഇ​ൻ​ഡ്യ മു​ന്ന​ണി നേ​താ​ക്ക​ൾ  

യെച്ചൂരിയുടെ പോരാട്ടം അനുസ്മരിച്ച് ഇൻഡ്യ നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡ്യ എ​ന്ന ആ​​ശ​യം നി​ല​നി​ർ​ത്താ​ൻ ​മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ പാ​ല​മാ​യി മാ​റി​യ സീ​താ​റാം ​യെ​ച്ചൂ​രി​യെ​ന്ന ജ​ന​കീ​യ നേ​താ​വി​ന്റെ വി​ട​വാ​ങ്ങ​ൽ രാ​ജ്യ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് സ​മ്മാ​നി​ച്ച​തെ​ന്ന് ഇ​ൻ​ഡ്യ മു​ന്ന​ണി നേ​താ​ക്ക​ൾ.

ഇ​ൻ​ഡ്യ മു​ന്ന​ണി​യെ​ന്ന സം​വി​ധാ​നം പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കാ​ണ് യെ​ച്ചൂ​രി വ​ഹി​ച്ച​തെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. വി​വി​ധ വീ​ക്ഷ​ണ​ങ്ങ​ൾ കേ​ൾ​ക്കാ​നും സം​ഘ​ട​ന​ക​ളെ​യും ആ​ളു​ക​ളെ​യും ഒ​രു​മി​ച്ച് നി​ർ​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്നും ഡ​ൽ​ഹി ത​ൽ​​ക്ക​ത്തോ​റ സ്റ്റേ​ഡി​യ​ത്തി​ൽ സി.​പി.​എം സം​ഘ​ടി​പ്പി​ച്ച യെ​ച്ചൂ​രി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ച​ർ​ച്ച​ക​ളി​ൽ നി​ര​ന്ത​രം ഏ​ർ​പ്പെ​ടാ​നും സീ​താ​റാം യെ​ച്ചൂ​രി​ക്കു​ണ്ടാ​യ ക​ഴി​വ് ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക് വ​ലി​യ നേ​ട്ട​മാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ സ്മ​രി​ച്ചു. സി.​പി.​എ​മ്മി​ന്റേ​ത് മാ​ത്ര​മ​ല്ല, എ​ല്ലാ പാ​ർ​ട്ടി​ക്കാ​രു​ടെ​യും നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി. അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ​വ​രും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഖാ​ർ​ഗെ ആ​ഹ്വാ​നം ചെ​യ്തു.

പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ പാ​ർ​ട്ടി​യെ ന​യി​ച്ച വ്യ​ക്തി​യാ​ണ് യെ​ച്ചൂ​രി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ട് ലോ​​ക ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നു​ത​ന്നെ തീ​രാ​ന​ഷ്ട​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ്വേ​ഷ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​നും സാ​ഹോ​ദ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും യെ​ച്ചൂ​രി എ​ന്നും പോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫാ​റൂ​ഖ് അ​ബ്ദു​ല്ല പ​റ​ഞ്ഞു. ത​നി​ക്ക് തെ​റ്റാ​ണെ​ന്ന് ക​രു​തു​ന്ന എ​​ന്തി​നോ​ടും വി​ദ്യാ​ർ​ഥി കാ​ലം മു​ത​ൽ ക​ല​ഹി​ച്ചി​രു​ന്ന, നി​ർ​ഭ​യ​നാ​യ നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്ന് ഡി.​എം.​കെ എം.​പി ക​നി​മൊ​ഴി പ​റ​ഞ്ഞു.

സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, എം.​പി​മാ​രാ​യ സു​പ്രി​യ സു​ലെ, രാം​ഗോ​പാ​ൽ യാ​ദ​വ്, സ​ഞ്ജ​യ് ഝാ, ​ഡ​ൽ​ഹി മ​ന്ത്രി ഗോ​പാ​ൽ റാ​യ്, ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദ്, പ്ര​ഭാ​ത് പ​ട്നാ​യി​ക് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - India leaders remember Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.