ഗുവാഹതി: തീവ്ര ഹിന്ദുത്വവാദിയായ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സംസ്ഥാനം വിടണമെന്ന് പ്രാദേശിക പാർട്ടിയുടെ ആവശ്യം. ബി.ജെ.പി കേരള ഘടകം മുൻ അധ്യക്ഷനും ആർ.എസ്.എസ് പ്രചാരകുമായ കുമ്മനം ചൊവ്വാഴ്ചയാണ് മിസോറം ഗവർണറായി ചുമതലയേറ്റത്. അഴിമതിവിരുദ്ധ സഖ്യമായി രൂപവത്കരിക്കുകയും പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറുകയുംചെയ്ത പീപ്പിൾസ് റെപ്രസേൻറഷൻ ഫോർ െഎഡൻഡിറ്റി ആൻഡ് സ്റ്റാറ്റസ് ഒാഫ് മിസോറം (പ്രിസം) ആണ് ഇൗ പ്രചാരണം നടത്തുന്നത്. സംഘടനയുടെ ഇൗ ആവശ്യത്തെ പിന്തുണക്കാൻ ‘പ്രിസം’ ക്രിസ്ത്യൻ സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ സംഘടനകളോടും അഭ്യർഥിച്ചു. കുമ്മനം മതേതരവിരുദ്ധനും ആർ.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു െഎക്യവേദി, എന്നീ സംഘടനകളുടെ നേതാവുമാണെന്നും സംഘടനകൾക്കുള്ള കത്തിൽ ‘പ്രിസം’നേതാക്കൾ ചൂണ്ടിക്കാട്ടി. അദ്ദേഹം ക്രിസ്ത്യൻ മിഷനറിമാർക്കും ക്രിസ്ത്യാനികൾക്കും എതിരാണ്.
നിലക്കൽ പ്രേക്ഷാഭത്തിന് നേതൃത്വംനൽകിയ നിലക്കൽ ആക്ഷൻ കൗൺസിലിെൻറ ജനറൽ കൺവീനറുമായിരുന്നു. അമേരിക്കൻ ക്രിസ്ത്യൻ മിഷനറി ജോസഫ് കൂപ്പറെ ആക്രമിച്ച കേസിൽ കുമ്മനം പ്രതിയാണ്. 2003ൽ കേരളത്തിൽനിന്ന് 50 ക്രിസ്ത്യൻ മിഷനറിമാരെ പുറത്താക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതും ഇദ്ദേഹമാണ്. 2015ൽ മലങ്കര ഒാർത്തേഡാക്സ് സഭയുടെ 200ാം വാർഷികത്തിൽ സംസാരിച്ച ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും കുമ്മനം ഗവർണറോട് ആവശ്യപ്പെട്ടു. മിസോറമിന് ഇതുപോലൊരു വ്യക്തിയെ ഗവർണറായി ആവശ്യമില്ലെന്നും അദ്ദേഹം ഉടൻ
സംസ്ഥാനം വിടാൻ നടപടി സ്വീകരിക്കണമെന്നും ‘പ്രിസം’ ആവശ്യപ്പെട്ടു. കുമ്മനം രാജശേഖരനെ ഗവർണറാക്കുന്നതിനെതിരെ മിസോറമിലെ േഗ്ലാബൽ കൗൺസിൽ ഒാഫ് ക്രിസ്ത്യൻസും നേരേത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഇൗ വർഷം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുമ്മനത്തെ ഗവർണറായി നിയമിച്ചത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് ‘പ്രിസം’ പ്രസിഡൻറ് വൻലാൽറുഅത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.