നാഗര്‍കോവില്‍: കോവിഡ് കാരണം ജനപ്രതിനിധി നഷ്ടപ്പെട്ട കന്യാകുമാരി ലോക്സഭ മണ്ഡലത്തില്‍ അരനൂറ്റാണ്ടിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരം കനക്കുന്നു.
ഡി.എം.കെ സഖ്യത്തില്‍ കോണ്‍ഗ്രസും എ.ഐ.എ.ഡി.എം.കെ സഖ്യത്തില്‍ ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസിന് സ്ഥാനാർഥിയായി അന്തരിച്ച മുൻ എം.പി എച്ച്. വസന്തകുമാറിെൻറ മകന് വിജയ്വസന്ത് കന്നി പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ബി.ജെ.പിക്ക് പരിചിതനായ മുന്‍കേന്ദ്രമന്ത്രി പൊന്‍.രാധാകൃഷ്ണനാണ് ഒമ്പതാം അങ്കത്തിന് രംഗത്തുള്ളത്.
കേന്ദ്രമന്ത്രി എന്ന നിലയില്‍ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊൻ രാധാകൃഷ്ണൻ വോട്ട് തേടുന്നത്. തുടങ്ങിെവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാൻ അവസരം നൽകണമെന്നാണ് അഭ്യർഥന. കന്യാകുമാരി-തിരുവനന്തപുരം നാലുവരിപ്പാത ഉൾപ്പെടെയുള്ള പദ്ധതികളുടെ അനിവാര്യതയും ബി.ജെ.പി പ്രചാരണരംഗത്ത് ചൂണ്ടിക്കാട്ടുന്നു.
ജനപ്രതിനിധിയെന്ന നിലയിൽ വസന്തകുമാർ നടത്തിയ ഇടപെടലുകളാണ് കോൺഗ്രസ് പ്രചാരണയാധുമാക്കുന്നത്. തുടങ്ങിെവച്ച പദ്ധതികളുടെ പൂർത്തീകരണവും ചൂണ്ടിക്കാട്ടിയാണ് വോട്ടുതേടൽ.
ന്യൂനപക്ഷത്തിന് മേൽക്കോയ്മയുള്ള കന്യാകുമാരിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിനയായിതീരുമെന്ന് ആശങ്കയുള്ള കേന്ദ്രപദ്ധതിയായ കന്യാകുമാരി തുറമുഖം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. എന്നാൽ, പൊതുജനത്തിന് വേണ്ടെങ്കില്‍ പദ്ധതിക്കു പിന്നില്‍ പോകില്ലായെന്നാണ് ബി.ജെ.പിയുടെ ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.