മുംബൈ, ചണ്ഡീഗഢ്, ബംഗളൂരു നഗരങ്ങളിൽ താമസിക്കുന്ന പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി കാനഡ

ന്യൂഡൽഹി: കാനഡ വിരുദ്ധ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേഡിയൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ സർക്കാർ. പ്രധാനമായും മുംബൈ, ചണ്ഡീഗഢ്, ബംഗളൂരു എന്നീ നഗരങ്ങളിലെ പൗരൻമാർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഈ മൂന്ന് നഗരങ്ങളിലെയും കോൺസുലേറ്റ് നടപടികളും കാനഡ താൽകാലികമായി നിർത്തിവെച്ചു. ഈ നഗരങ്ങളിൽ താമസിക്കുന്നവർ അപചിതരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവെക്കരുതെന്നും സഹായം ആവശ്യമുള്ളവർ ഡൽഹിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ഇത് ഇന്ത്യ നിഷേധിച്ചിരുന്നു.

41 നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചതിനു പിന്നാലെയാണ് കാനഡ ജാഗ്രത നിർദേശം നൽകിയത്. 21 ​പേർ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ നേരത്തേ കാനഡക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് 41നയതന്ത്രപ്രതിനിധികളും അവരുടെ കുടുംബവും വെള്ളിയാഴ്ച രാജ്യം വിട്ടത്. ഇന്ത്യയിൽ 62 ​കനേഡിയൻ നയതന്ത്രപ്രതിനിധികളാണുണ്ടായിരുന്നത്.

Tags:    
News Summary - Canada warns citizens of possibility of ‘intimidation or harassment’ in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.