ഓട്ടവ: ഖാലിസ്ഥാൻ അനുകൂലിഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന്റെ ഒന്നാം ചരമവാർഷികം ആചരിച്ച് കാനഡയിലെ പാർലമെന്റ്. നിജ്ജറിനെ അനുസ്മരിച്ച് ഹൗസ് ഓഫ് കോമൺസിൽ മൗനാചരണം സംഘടിപ്പിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് കാനഡ ആരോപിച്ചിരുന്നു.
അതേസമയം, സിഖ് തീവ്രവാദികൾ ബോംബിട്ട് തകർത്ത കനിഷ്‍ക വിമാന ദുരന്തത്തിന്റെ 39ാം വാർഷികം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ മാസം 23ന് ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.