മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയത് പിൻവലിച്ചു

ഇംഫാൽ: മണിപ്പൂരിൽ മാർച്ച് 31 ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയത് പിൻവലിച്ചു. പ്രതിഷേധം രൂക്ഷമായതോടെയാണ് മണിപ്പൂർ സർക്കാരിന്റെ തീരുമാനം. 31ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണമെന്നായിരുന്നു സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളിലെ ഓഫിസുകളുടെ സുഗമമായ നടത്തിപ്പിനായാണ് മാർച്ച് 30 (ശനി), 31 (ഞായർ) എന്നിവ പ്രവൃത്തിദിവസമായി പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഗവർണറുടെ പേരിലാണ് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.

മാർച്ച് 27നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്തെ 32ലക്ഷം വരുന്ന ജനസംഖ്യയിൽ 41 ശതമാനവും ക്രിസ്ത്യാനികളാണ്. 

Tags:    
News Summary - Cancellation of Easter holiday in Manipur withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.