ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയർ (മേൽത്തട്ട്) നിർണയിക്കാൻ സാമ്പത്തിക മാനദണ്ഡം മാത്രം മതിയാവില്ലെന്ന് സുപ്രീംകോടതി വിധി. സാമ്പത്തിക മാനദണ്ഡം മാത്രം അടിസ്ഥാനമാക്കി ഒ.ബി.സിക്കാരിലെ ക്രീമിലെയറിൽ ഉപവിഭാഗത്തെ നിർണയിച്ച ഹരിയാന സർക്കാർ വിജ്ഞാപനം റദ്ദാക്കിയാണ് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിെൻറ വിധി.
വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും ഒ.ബി.സി സംവരണത്തിന് അർഹതയില്ലാത്ത ക്രീമിലെയർ വിഭാഗത്തിൽ, മൂന്നു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയിൽ വാർഷിക വരുമാനമുള്ളവരുടെ പുതിയ ഒരു ഉപവിഭാഗത്തെ കൂടി സൃഷ്ടിച്ച് 2016 ആഗസ്റ്റ് 17ന് ഹരിയാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയെന്ന് െബഞ്ച് വിധിച്ചു.
ഇന്ദിരാ സാഹ്നി കേസിലെ തത്ത്വങ്ങൾ മാനദണ്ഡമാക്കി പുതിയ വിജ്ഞാപനം ഇറക്കാൻ ഹരിയാനയോട് നിർദേശിക്കുകയും ചെയ്തു. ക്രീമിലെയർ വിഭാഗത്തിനുള്ളിൽ തരം തിരിവ് നടത്തിയതിനുള്ള സ്ഥിതി വിവരക്കണക്ക് ഹരിയാന സർക്കാറിെൻറ പക്കലില്ലെന്ന് വ്യക്തമാക്കിയ പഞ്ചാബ് ഹരിയാന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
െഎ.എ.എസ്, െഎ.പി.എസ്, കേന്ദ്ര സർവിസ് പോലുള്ള ഉന്നത സർക്കാർ സർവിസിലെത്തിയവരെ 'ക്രീമിലെയർ' ആയി പരിഗണിക്കാമെന്ന് കോടതി തുടർന്നു. അതുപോലെ മറ്റുള്ളവർക്ക് തൊഴിൽ നൽകാവുന്ന മതിയായ വരുമാനമുള്ളവരും ഉയർന്ന കാർഷിക വരുമാനമുള്ളവരോ സ്വത്തുക്കളിൽ നിന്ന് വരുമാനമുള്ളവരോ ആയവരും ക്രീമിലെയറിൽെപടും. ക്രീമിലെയറിൽ നിന്ന് ഒഴിവാക്കാൻ സാമൂഹികവും സാമ്പത്തികവും മറ്റു ഘടകങ്ങളും പരിഗണിക്കണമെന്നാണ് ഇന്ദിര സാഹ്നിക്കേസിലെ വിധി. അതിനു വിരുദ്ധമാണ് ഹരിയാന സർക്കാറിെൻറ വിജ്ഞാപനമെന്നും സുപ്രീംകോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.