ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തകരാറിലാക്കാൻ സാധിക്കുമെങ്കിലും ക്രമക്കേട് നടത്താൻ സാധിക് കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സുനിൽ അറോറ. വോട്ടിങ് യന്ത്രങ്ങൾ പ്രത്യേകം പ്രത്യേകം യന്ത്രങ്ങളാണ്. പരസ്പരം ബന്ധമില്ല. അതിനാൽ തന്നെ ക്രമക്കേട് സാധ്യമല്ലെനും അദ്ദേഹം പറഞ്ഞു.
വിവിപാറ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്്. ഒന്നിനു പകരം അഞ്ച് വിവിപാറ്റുകൾ പൂർവചിന്തയില്ലാതെ തെരഞ്ഞെടുത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ മുമ്പിൽ വെച്ച് എണ്ണണമെന്നാണ് സുപ്രീംകോടതി നിർദേശമെന്നും അേദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.