നുണയന്മാർക്കൊപ്പം ഒന്നിച്ചു പോകാനാവില്ല; ഫട്നാവിസിന് മറുപടിയുമായി ഉദ്ധവ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രാജിവെച്ച ദേവേന്ദ്ര ഫട്നാവിസിന് മറുപടിയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക് കറെ. നുണയന്മാർക്കൊപ്പം ഒന്നിച്ചു പോകാൻ സാധ്യമല്ലെന്നും നുണ പറയുന്നത് തങ്ങളുടെ ശീലമല്ലെന്നും താക്കറെ പറഞ്ഞു. മുഖ്യമന്ത്രി പദം പങ്കിടുന്നത് സംബന്ധിച്ച് മുൻ ധാരണ ഉണ്ടായിരുന്നില്ലെന്നും ഉദ്ധവ് നുണ പറയുകയാണെന്നും നേരത്ത െ ഫട്നാവിസ് ആരോപിച്ചിരുന്നു. ഇതിനാണ് ശിവസേന അധ്യക്ഷൻ മറുപടി നൽകിയത്.

അമിത് ഷായും ഫട്നാവിസും തന്‍റെ അടുത്തേക്ക് വരികയാണ് ചെയ്തത്. താൻ അവരുടെ അടുത്തേക്ക് പോയതല്ല -ഉദ്ധവ് പറഞ്ഞു. മുഖ്യമന്ത്രി പദം തുല്യകാലയളവിൽ പങ്കുവെക്കാമെന്ന് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സമ്മതിച്ചിരുന്നുവെന്നാണ് ശിവസേന അവകാശപ്പെടുന്നത്.

ഇത്രയും കാലം അവർ പറഞ്ഞ കാര്യം സമ്മതിച്ചിരുന്നു. താൻ അവരുമായി സംസാരിക്കില്ല. തന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാൻ താൽപര്യമില്ല. സേനയുടെ പിന്തുണയില്ലാതെ സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണ്. അല്ലാത്തപക്ഷം, എല്ലാ പാർട്ടികൾക്കും മറ്റുള്ളവരുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ അവകാശം ഉണ്ടെന്നും ഉദ്ധവ് പറഞ്ഞു.

തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി വിലക്കെടുക്കാൻ ശ്രമിക്കുന്നതായി ശിവസേന ആരോപിച്ചിരുന്നു. തുടർന്ന് എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ് ശിവസേന.

മഹാരാഷ്​ട്രയിൽ കാവൽ സർക്കാറിന്‍റെ കാലാവധി ഇന്ന്​ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചിരുന്നു. ഇതോടെ മഹാരാഷ്​ട്രയിൽ രാഷ്​ട്രപതി ഭരണത്തിനാണ്​ കളമൊരുങ്ങുന്നത്​.

Tags:    
News Summary - Can't Work With Liars": Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.