ന്യൂഡൽഹി: ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ക്യാപ്റ്റൻ അഭിലാഷ ബറാക്. നാസിക്കിലെ 'കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ' നടന്ന ചടങ്ങിൽ ഇവർക്ക് ബിരുദം കൈമാറി.
ഹരിയാന സ്വദേശിനിയായ അഭിലാഷ 2018ലാണ് സൈന്യത്തിലെത്തിയത്. കേണൽ എസ്. ഓം സിങ്ങാണ് പിതാവ്. ഹിമാചലിലെ സനാവർ ലോറൻസ് സ്കൂളിലെ പഠനശേഷം ഡൽഹി സാങ്കേതിക സർവകലാശാലയിൽനിന്ന് ബി.ടെക് ബിരുദം നേടി. കുറച്ചുകാലം യു.എസിൽ ജോലി ചെയ്തിട്ടുണ്ട്.
മിലിട്ടറി കന്റോൺമെന്റുകളിലാണ് വളർന്നതെന്നും അതിനാൽ, സൈനികരുടെ ജീവിതം ഒരിക്കലും അസാധാരണ കാര്യമായി തോന്നിയിരുന്നില്ലെന്ന് അഭിലാഷ പറഞ്ഞു.
2011ൽ പിതാവ് വിരമിച്ചതോടെ പെട്ടെന്ന് ജീവിതം മാറി. പിന്നീട് മൂത്ത സഹോദരൻ സൈനിക അക്കാദമിയിൽനിന്ന് കോഴ്സ് പൂർത്തിയാക്കി. അവന്റെ പാസിങ്ഔട്ട് പരേഡ് കണ്ടതോടെയാണ് ഞാനും സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത് -അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.