മംഗളൂരു: നഗരത്തിലെ ലേഡിഹില്‍ നാരായണ ഗുരു സർക്കിളിലെ പെട്രോള്‍ പമ്പില്‍ മാരുതി 800 കാറിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. ബജ്‌പെയില്‍ നിന്ന് ഇന്ധനം നിറക്കാൻ വന്ന കാറിന് പെട്രോള്‍ പമ്പിനടുത്ത് നിർത്തിയ ഉടൻ തീപ്പിടിക്കുകയായിരുന്നു.
എൻജിനില്‍ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. നിമിഷനേരം കൊണ്ട് കാർ ചാമ്പലായി. പമ്പില്‍ വൈറ്റ് പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനം സൂക്ഷിച്ചിരുന്നതിനാല്‍ ജീവനക്കാരും പ്രദേശവാസികളും ഭീതിയിലായി.
ഉടൻ പമ്പ് ജീവനക്കാർ ബക്കറ്റുകളില്‍ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചു. അഗ്നിശമന സേനയും കുതിച്ചെത്തി. പുക ഉയർന്നതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. ഭൂഗർഭ പെട്രോള്‍ ടാങ്കിലേക്ക് തീ പടർന്നിരുന്നെങ്കില്‍ വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.