ന്യൂഡൽഹി: സ്വന്തം പേരിൽ കാറുള്ളവർക്ക് സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകൾ നിർത്തലാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ‘ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ’ സംവിധാനമുപയോഗിച്ച് 3.6 കോടി വ്യാജ കണക്ഷനുകൾ നിർമാർജനം ചെയ്തതിനു പിന്നാലെയാണ് പുതിയ നീക്കം.
വ്യാജ കണക്ഷനുകൾ ഇല്ലാതാക്കിയതിലൂടെ 30,000 കോടിയിലേറെ രൂപയാണ് പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ ലാഭിച്ചത്. പുതിയനീക്കം കൂടുതൽ തുക ലാഭമുണ്ടാക്കിക്കൊടുക്കും.
ആശയം പ്രാഥമിക ഘട്ടത്തിലാണെന്നും റീജനൽ ട്രാൻസ്പോർട്ട് ഒാഫിസുകളിൽ നിന്ന് ഏതാനും ജില്ലകളിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഇത് ലഭ്യമാവുന്ന മുറക്ക് ഇൗ ജില്ലകളിൽ തീരുമാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങുമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നും നാലും കാറുകൾ ഉള്ള നിരവധി ആളുകൾ നിലവിൽ സബ്സിഡി സിലിണ്ടർ ഉപയോഗിക്കുന്നുെണ്ടന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.