ന്യൂഡൽഹി: രാജ്യത്ത് എം.പിമാരും എം.എൽ.എമാരുമടക്കം 107 ജനപ്രതിനിധികൾക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസുണ്ടെന്ന് പ്രമുഖ എൻ.ജി.ഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ട്. കേസുള്ള 480 പേർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തെരഞ്ഞെടുപ്പിൽ മത്സരിച്ചതായും റിപ്പോർട്ടിലുണ്ട്. നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർഥികൾ സമർപ്പിക്കുന്ന സത്യവാങ്മൂലം വിശകലനം ചെയ്താണ് എ.ഡി.ആർ റിപ്പോർട്ട് തയാറാക്കിയത്.
മൊത്തം 33 എം.പിമാർക്കെതിരെയാണ് കേസുള്ളത്. ഉത്തർപ്രദേശ്- ഏഴ്, തമിഴ്നാട് -നാല്, ബിഹാർ, കർണാടക, തെലങ്കാന- മൂന്ന് വീതം, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ -രണ്ട് വീതം, ഝാർഖണ്ഡ്, മധ്യപ്രദേശ്, കേരളം, ഒഡിഷ, പഞ്ചാബ് -ഒന്നു വീതം എന്നിങ്ങനെയാണ് കേസ്.
22 ബി.ജെ.പി എം.പിമാർക്കെതിരെ കേസുണ്ട്. കോൺഗ്രസ്- രണ്ട്, ആം ആദ്മി, എ.ഐ.എം.ഐ.എം, എ.ഐ.യു.ഡി.എഫ്, ഡി.എം.കെ, എം.ഡി.എം.കെ, പി.എം.കെ, ശിവസേന (ഉദ്ധവ് വിഭാഗം), വി.സി.കെ, സ്വതന്ത്ര എം.പി -ഒന്നു വീതം എം.പിമാർക്കെതിരെയാണ് കേസ്. വിവിധ സംസ്ഥാനങ്ങളിലെ 74 എം.എൽ.എമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.