കോയമ്പത്തൂർ: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സ്വീകരണം സംഘടിപ്പിച്ചതിന് മുൻ െഎ.പി.എസ് ഉദ്യോഗസ്ഥൻ കെ.അണ്ണാമലൈ ഉൾപ്പെടെ അഞ്ച് ബി.ജെ.പി നേതാക്കൾക്തെിരെ കോയമ്പത്തൂർ സിറ്റി പൊലീസ് കേസെടുത്തു.
'കർണാടക സിംഹം' എന്ന പേരിലറിയപ്പെട്ടിരുന്ന മുൻ െഎ.പി.എസ് ഉദ്യോഗസ്ഥനും കരൂർ സ്വദേശിയുമായ കെ.അണ്ണാമലൈ ഇൗയിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. ഇൗ നിലയിലാണ് അണ്ണാമലൈക്ക് കോയമ്പത്തൂരിൽ സ്വീകരണം സംഘടിപ്പിച്ചത്. കോയമ്പത്തൂർ സിദ്ധാപുത്തൂർ വി.കെ.കെ മേനോൻ റോഡിലെ ബി.ജെ.പി ഒാഫിസ് പരിസരത്ത് മേളതാളങ്ങളോടെ പടക്കംപൊട്ടിച്ചും നടത്തിയ സ്വീകരണ പരിപാടിയിൽ നൂറുക്കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്.
ഇതേ തുടർന്നാണ് കാട്ടൂർ പൊലീസ് അണ്ണാമലൈക്ക് പുറമെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.ശെൽവകുമാർ, ട്രഷറർ എസ്.ആർ.ശേഖർ, സംസ്ഥാന സെക്രട്ടറി കനകസഭാപതി, ജില്ല പ്രസിഡൻറ് നന്ദകുമാർ എന്നിവരെ കൂടി ഉൾപ്പെടുത്തി പകർച്ചവ്യാധി നിയമം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ബംഗളുരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണറായി സേവനമനുഷ്ഠിക്കവെ 2019 മെയ് മാസത്തിലാണ് അണ്ണാമലൈ സർവീസിൽനിന്ന് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.