ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. രാജസ്ഥാനിലെ പാലിയിലെ പ്രാദേശിക നേതാവായ മോഹൻ ജാട്ട് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സോജാത്തിൽ റെസിഡൻഷ്യൽ പ്രോജക്റ്റിന്റെ പ്ലോട്ടിന്റെ ഇടപാടുമായി ബന്ധപ്പെട്ട് മകളോടൊപ്പം മോഹൻ ജാട്ടിനെ കാണാൻ പോയതായിരുന്നു യുവതി. മോഹനും വ്യവസായിയായ മഹേഷ് ചന്ദക്ക് എന്നയാളും രണ്ട് സ്ത്രീകളുമായിരുന്നു അവിടെയുണ്ടായിരുന്നത്. പിന്നീട് സ്ത്രീകളുടെ സഹായത്തോടെയ ഇരുവരും തന്നെയും മകളെയും പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ മോഹൻ ജാട്ടിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് തന്‍റെ സ്ഥാനം രാജിവെക്കുകയായിരുന്നു. അതേസമയം തനിക്കെതിരെ യുിവതി നടത്തുന്നത് വ്യാജ പ്രചരണമാണെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നും ഇവ അടിസ്ഥാനരഹിതമാണെന്നുമാണ് ബി.ജെ.പി നേതാവിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.